Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur Resident

Ernakulam

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 2.22 ല​ക്ഷം ത​ട്ടി​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ

വൈ​പ്പി​ൻ: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 2,22,000 രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​യെ നാ​ട​കീ​യ​മാ​യി പി​ടി​കൂ​ടി. തൃ​ശൂ​ർ ആ​മ്പ​ല്ലൂ​ർ ത​ണ്ടാ​ശേ​രി വീ​ട്ടി​ൽ ഷീ​ജ(46)​യാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​റ​ക്ക​ൽ ഉ​ള്ള ഒ​രു പ​രി​ച​യ​ക്കാ​രി മു​ഖേ​ന ഞാ​റ​ക്ക​ൽ കോ​ല​ഞ്ചേ​രി ഫൈ​നാ​ൻ​സി​ൽ നി​ന്ന് ക​ഴി​ഞ്ഞ 11നും 14 ​നു​മാ​ണ് വ്യാ​ജ ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​ച്ച​ത്. 916 എ​ന്ന് വ്യാ​ജ മു​ദ്ര പ​തി​ച്ച ആ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നു എ​ല്ലാം .

സം​ശ​യം തോ​ന്നി​യാ​ണ് ഫി​നാ​ൻ​സ് ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പ​ണ​യം വ​ച്ച സ്ത്രീ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​തി​നി​ടെ വീ​ണ്ടും സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​നാ​യി പ്ര​തി പ​രി​ച​യ​ക്കാ​രി​യാ​യ സ്ത്രീ​യെ സ​മീ​പി​ച്ചു. ഇ​വ​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പോ​ലീ​സ് പ​റ​ഞ്ഞ പ്ര​കാ​രം ഇ​വ​രോ​ട് വ​രാ​ൻ പ​റ​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക്ക് സ​മാ​ന രീ​തി​യി​ലു​ള്ള 16 കേ​സു​ക​ൾ തൃ​ശൂ​ർ പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ലും, 13 കേ​സു​ക​ൾ കൊ​ട​ക​ര, ചാ​ല​ക്കു​ടി, തൃ​ശൂ​ർ വെ​സ്റ്റ്, മാ​ള, മു​ള​വു​കാ​ട്, ക​ള​മ​ശേ​രി, ആ​ലു​വ, മു​ന​മ്പം സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സി​ഐ സ​തീ​ഷ്, എ​സ്ഐ ഷൈ​ൻ, വ​നി​ത പോ​ലീ​സു​കാ​രാ​യ ജി​ഷാ​ദേ​വി, ഐ​ശ്വ​ര്യ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up